Sunday 21 July 2013

രാമായണങ്ങള് പാടുന്ന കാറ്റില് സംഗീതമായി നീ വന്നീലയോ രാത്രിയില് സ്വപ്നമായി നീ പെയ്യുന്നു മനസ്സിന്നിറയത്ത് രാഗ തുള്ളിയായി നീ മാറുന്നു. മോഹനിദ്രയായി പെയ്യവെ ഒരു കുഞ്ഞു കുളിരിനെ സമ്മാനമായി നീ നല്കീലയോ? രാഗവീണയില് തന്ത്രികള് മീട്ടിനീ മധുര സംഗീതമാലപിച്ചു. ഒരു കുഞ്ഞു പൂവി൯ടെ കണ്ണുനീ൪ തുള്ളിയായി മാറീലയോ? ലോക സഞ്ചാരിയാം കാറ്റിന്നു നീ സ്നേഹകണങ്ങള് സമ്മാനമാക്കി.അമൃത വ൪ഷിണീ തോരാതെ പെയ്യൂ....മായാത്ത രാഗ സൗന്ദര്യം കാട്ടികൊടുക്കൂ....


മഴയ്ക്ക് ഇടയിലൂടെ തിക്കിത്തി?രക്കി വരുന്ന കാറ്റില് രാമമന്ത്രങ്ങളുടെ ശീലുകള് മുഴങ്ങുന്നു മഴയുടെ ഭക്തിസാന്ദ്രമായ രാഗസംഗീതം സ്നേഹമന്ത്രത്തിനു മധുരം പകരുന്നു.ചെമ്പകപ്പൂക്കളും ഇരഞ്ഞിയും കൊഴിഞ്ഞുവീണമണ്ണില് ധാരാളമായി കൃഷ്ണമുടി ച്ചെടി വള൪ന്നിട്ടുണ്ട്.ചാഞ്ഞുനില്ക്കുന്ന ചമ്പകത്തിലൂടെ മഴവെള്ളം താഴേക്കുവീഴുന്നു.പ്ലാവിലെ അവസാനചക്കയില് മധുരം പരതുന്ന അണ്ണാ൯ രാമകഥ എന്നോടു പറയാ൯ ശ്രമിക്കുന്നപോലെ അത്രയും മനോഹരമായ.യാത്ര ഇനിഭൂമിയിലുണ്ടാകുമോ.?കല്ലായി കിടുന്നുറങ്ങിയ അഹല്യയ്ക്കേ് മോക്ഷം കൊടുത്തരാമ൯ എന്തിന് ഭാരതീയ൪ക്ക് മാതൃകയായ രാമസുഗ്രീവ സൗഹൃദം സമ്മാനിച്ച രാമ൯.എത്രമനോഹരമാണി് രാമായണെം അല്ലേ....?