Sunday, 21 July 2013

രാമായണങ്ങള് പാടുന്ന കാറ്റില് സംഗീതമായി നീ വന്നീലയോ രാത്രിയില് സ്വപ്നമായി നീ പെയ്യുന്നു മനസ്സിന്നിറയത്ത് രാഗ തുള്ളിയായി നീ മാറുന്നു. മോഹനിദ്രയായി പെയ്യവെ ഒരു കുഞ്ഞു കുളിരിനെ സമ്മാനമായി നീ നല്കീലയോ? രാഗവീണയില് തന്ത്രികള് മീട്ടിനീ മധുര സംഗീതമാലപിച്ചു. ഒരു കുഞ്ഞു പൂവി൯ടെ കണ്ണുനീ൪ തുള്ളിയായി മാറീലയോ? ലോക സഞ്ചാരിയാം കാറ്റിന്നു നീ സ്നേഹകണങ്ങള് സമ്മാനമാക്കി.അമൃത വ൪ഷിണീ തോരാതെ പെയ്യൂ....മായാത്ത രാഗ സൗന്ദര്യം കാട്ടികൊടുക്കൂ....


No comments:

Post a Comment